Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Safety

Thrissur

ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന കു​റ്റ​മ​റ്റ​താ​ക്ക​ണം

വ​ട​ക്കാ​ഞ്ചേ​രി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ൺ​സ്യു​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ജി. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും ത​ട​യ​ണ​മെ​ന്നും വി​ല​നി​ല​വാ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ച്ച​വ​ട​ക്കാ​രു​ടെ ലൈ​സ​ൻ​സ് ഉ​ൾ​പ്പ​ടെ റ​ദ്ദാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നേ​തൃ​സം​ഗ​മ​വും ഉ​പ​ഭോ​ക്തൃ​പ​ഠ​ന ശി​ല്പ​ശാ​ല​യും ഉ​ദ്ഘാ​ട​നംചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​കു​മാ​ര​ൻ​ നാ​യ​ർ. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സ​ക്ക​റി​യ എ​ൻ. സേ​വി​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്വ.​എ​സ്. ദ​യ, അ​ഡ്വ.​സി.​വി. രേ​ഷ്മ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ഗ​ഫൂ​ർ ടി.​മു​ഹ​മ്മ​ദ് ഹാ​ജി, എം.​ആ​ർ. ബേ​ബി, വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി, എ. ​ജ​ല​ജ, കെ. ​മേ​നോ​ൻ, നു​സൈ​ഫാ മ​ജീ​ദ്, ലീ​ലാ​മ്മ സ​ക്രി​യ, പു​ഷ്പ​ശ്രീ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up